തുറവന്‍കാട്: ഊക്കന്‍ മെമ്മോറിയല്‍ എല്‍പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ "പലഹാരപ്പൊതി' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് രുചിക്കൂട്ട് മേള സംഘടിപ്പിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത് മേള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റര്‍ ഷീന്‍ സിഎസ്സി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് ലിജോ മൂഞ്ഞേലി, റീജോ ജോണി, സോജന് മുക്കുളം എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ വീടുകളില്‍ തയാറാക്കിയ വിവിധതരം പലഹാരങ്ങളും നാടന്‍ വിഭവങ്ങളും മേളയില്‍ എത്തിച്ചു. ഓരോ കുട്ടിയും തങ്ങള്‍ കൊണ്ടുവന്ന വിഭവങ്ങളുടെ പാചകക്കുറിപ്പ് തയാറാക്കി അവതരിപ്പി ക്കുകയും ചെയ്തു.
വീട്ടില്‍ തയാറാക്കിയ രുചികരമായ വിഭവങ്ങള്‍ പരിചയ പ്പെടുത്താനും പങ്കുവയ്ക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.